12 Nov

മലയാള അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയ കാലം മുതൽ കൂടെ കൂടിയ ഇഷ്ടങ്ങളാണ് ക്രിക്കറ്റും, സിനിമയും. അക്കാലം മുതൽ തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഞായറാഴ്ചകളിൽ പത്രത്തോടൊപ്പം എത്തുന്ന Sunday supplement. ഇപ്പോഴുള്ളത്ര options ഇല്ലാതിരുന്ന അക്കാലത്ത് സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ അറിഞ്ഞിരുന്നത് അതിലൂടെയാണ്. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ, ചിത്രങ്ങൾ, നടിനടന്മാരുമായുള്ള അഭിമുഖങ്ങൾ, വിജയപരാജങ്ങളുടെ  കണക്കുകൾ, അങ്ങനെ പലതും. ഇപ്പോഴും ഞായറാഴ്ച ആണെങ്കിൽ ആദ്യം നോക്കുക ആ പേജിലേക്ക് തന്നെയാണ്. 

എന്നാൽ ഇന്ന് (12 November 2023) അവിടെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ചിത്രവും, വാർത്തയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഹരിശങ്കർ എന്ന യുവനടൻ്റെ ചിത്രവും, അഭിമുഖവും ഇന്നത്തെ മലയാള മനോരമയുടെ supplement പേജിൽ കണ്ടപ്പോൾ ഏറെ അഭിമാനം തോന്നി. 'ഒഥല്ലോ' എന്ന ഷെയ്ക്സ്പിയർ നാടകത്തിലെ വില്ലൻ കഥാപാത്രമായ ഇയാഗോയിൽ തുടങ്ങി, ഗിരീഷ് കർണാടിൻ്റെ 'നാഗമണ്ഡ'ലയിൽ അപ്പണ്ണ, നാഗ എന്ന രണ്ട് കഥാപാത്രങ്ങളായി നിറഞ്ഞാടുകയും പിന്നീട് മൂന്നാം വർഷത്തിൽ യവന സാഹിത്യത്തിലെ ഏറ്റവും ദുരന്ത കഥാപാത്രമായ സോഫോക്ലിസിൻ്റെ 'ഈഡിപ്പസ് റെക്സായും' പ്രേക്ഷകരുടെ മനസ്സു നിറച്ച  ഹരി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. കഠിനാധ്വാനവും, ആത്മാർപ്പണവും ഉണ്ടെങ്കിൽ എവിടെയും എത്താൻ കഴിയും എന്ന് തെളിയിക്കാൻ ഹരിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമാചരിത്രം എഴുതുമ്പോൾ അറിയപ്പെടുന്ന ഒരു അദ്ധ്യായമായി ഇനിയും വളരാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു... ഒരുപാട് പേര് കൂടെയുണ്ട് എന്ന് ധൈര്യമായി വിശ്വസിക്കുക...So, dear Hari, follow your dreams, they know the way...

സ്നേഹപൂർവ്വം 

രഞ്ജിത്ത് കൃഷ്ണൻ

Comments
* The email will not be published on the website.